തൃശൂർ: സർവേ-ഭൂരേഖ വകുപ്പ് നടത്തുന്ന ഡിജിറ്റൽ റീസർവേ ജില്ലയിലെ പുത്തൂർ വില്ലേജിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പുത്തൂർ, ആലപ്പാട്, ചിയ്യാരം, വടക്കുമുറി, പുള്ള്, കൂർക്കഞ്ചേരി, കിഴക്കുമുറി, ഇഞ്ചമുടി, കണിമംഗലം, ചാഴൂർ, കിഴുപ്പിള്ളിക്കര, മനക്കൊടി, പടിയം, കുറുമ്പിലാവ്, കാരമുക്ക്, ചിറ്റണ്ട, കോട്ടപ്പുറം, വേലൂർ, തയ്യൂർ, വലപ്പാട്, നാട്ടിക, തളിക്കുളം, എങ്ങണ്ടിയൂർ വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്.
റീസർവേ സമയത്ത് ഭൂമി സംബന്ധിച്ച അവകാശ രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് നൽകേണ്ടതും സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുമാണ്. അല്ലെങ്കിൽ റീസർവേ റെക്കോഡുകളിൽ ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്താനും കരമടക്കാനും സാധിക്കാതെ വരികയും ഭൂമി സംബന്ധിച്ച എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന് സർവേ (റേഞ്ച്) അസി. ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.