തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ചയായിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ മാത്രമേ പരിശോധിക്കൂ എന്ന് ഐ.എം.എ ജില്ല പ്രസിഡന്റ് ഡോ. ശോഭന മോഹൻദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡെന്റൽ അസോസിയേഷന് കീഴിലുള്ള സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവർത്തിക്കില്ല. അഞ്ചു ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ഡോക്ടർമാരുടെ നേരെ ആക്രമണമുണ്ടാകുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഇരുനൂറിലേറെ ആശുപത്രികളിൽ ആക്രമണം നടന്നു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടണമെന്നുമുള്ള ഹൈകോടതി വിധി പാലിക്കപ്പെടുന്നില്ലെന്നും ഐ.എം.എ ഭാരവാഹികൾ ആരോപിച്ചു. ഡോ. ഗോപികുമാർ, ഡോ. മോളി ബേബി, ഡോ. സുരേഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.