ദേ​ശീ​യ പാ​ത​യി​ൽ പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്ക് എ​തി​ർ​വ​ശം കാ​ന​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന നി​ല​യി​ൽ

ദേശീയ പാതയിൽ അപകടക്കെണിയൊരുക്കി കാന

ആമ്പല്ലൂർ: ദേശീയ പാതയിൽ പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് എതിർ വശത്തുള്ള കാനയുടെ സ്ലാബ് തകർന്നത് കാൽനടയാത്രികർക്ക് ഭീഷണിയായി. തൃശൂർ ലൈനിന്റെ ഇടതു വശത്തുള്ള കാനയുടെ സ്ലാബാണ് തകർന്നത്. രാത്രിയിൽ തൃശൂരിലേക്കുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഇവിടെയാണ്.

സ്ലാബ് തകർന്നിട്ടും ദേശീയ പാത അതോറിറ്റി അധികൃതരോ കരാർ കമ്പനിയോ പരിഹരിക്കാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വർഷവും ടോൾ നിരക്ക് വർധിപ്പിക്കുന്ന കരാർ കമ്പനി യാത്രക്കാരുടെ സുരക്ഷക്ക് പരിഗണന നൽകുന്നില്ല. സർവിസ് റോഡുകളിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - drainage has created an accident trap on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.