പുത്തൂർ: നെയ്യാർ ഡാമിൽനിന്ന് പിടികൂടിയ ‘ദുർഗ’ എന്ന പെൺകടുവയെ ഞായറാഴ്ച പുലർച്ച 4.30ന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. രാവിലെ 6.30ന് ഉദ്യോഗസ്ഥർ എത്തിയ ശേഷം കടുവയെ പാർക്കിലെ ഐസൊലേഷൻ കൂട്ടിലേക്ക് മാറ്റി. അൽപം പ്രകോപനപരമായാണ് ദുർഗയുടെ പെരുമറ്റം. ഉറക്കം നഷ്ടപ്പെട്ടതും യാത്രയുമാകാം ആക്രമാസക്തമാകാൻ കാരണമെന്ന് സംശയിക്കുന്നു.
നേരത്തേ ‘വൈഗ’ എന്ന കടുവയെ അടച്ച കൂട്ടിൽതന്നെയാണ് ഇപ്പോൾ ദുർഗയും. വൈഗ വേഗത്തിൽതന്നെ പുതിയ അന്തരീക്ഷവുമായി ഇണങ്ങിയതിനാൽ കുറച്ചുകൂടി തുറന്ന കൂട്ടിലേക്ക് മാറ്റിയിരുന്നു. കടുവയെ സ്വീകരിക്കുന്നതിന് മന്ത്രി കെ. രാജൻ, കലക്ടർ വി. കൃഷ്ണതേജ, അസി. കലക്ടർ വി.എം. ജയകൃഷ്ണൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.