ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസവും മാറണം -മന്ത്രി രാധാകൃഷ്ണൻ

കയ്പമംഗലം: മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് മാറ്റം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പകുതിയോളം വരുന്ന ജനങ്ങൾക്ക് സ്വന്തം പേര് എഴുതാൻ പോലും അറിയാത്ത കാലഘട്ടത്തിലാണ് കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചത്. എന്നാൽ, ഇന്ന് സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം നേടുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇ.ടി. ടൈസൺ എം.എൽ.എയുടെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളിലായി ഹൈടെക് കെട്ടിടത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. ഇ.ടി. ടൈസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഗിരിജ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന രവി, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ ലിസി ജോസഫ്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Education should change with the times - Minister Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.