ആമ്പല്ലൂര്‍: സംഭരണിയില്‍ ജലനിരപ്പ് ഉയരുകയും ഡിസ്പേര്ഷന് വാല്‍വിലെ തകരാര്‍ പരിഹരിക്കുകയും ചെയ്തതോടെ ചിമ്മിനി ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ട് വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു. ബുധനാഴ്ച 11നാണ് ഡാമില്‍നിന്ന് ഡിസ്പേര്ഷന് വാല്‍വിലൂടെ വൈദ്യുതി ഉല്പാദനത്തിനായി വെള്ളം തുറന്നുവിട്ടത്.
പ്രതിദിനം 0.55 ദശലക്ഷം ഖന മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. ബുധനാഴ്ച രാവിലെ ചിമ്മിനി ഡാമിലെ ജലനിരപ്പ് 60.33 മീറ്റര്‍ എത്തിയപ്പോഴാണ് വൈദ്യുതി ഉൽപാദനവും തുടങ്ങിയത്. ഇപ്പോള്‍ 52.4 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് സംഭരണിയിലുള്ളത്. ഇത് പരമാവധി സംഭരണ ശേഷിയുടെ 34 ശതമാനമാണ്. വാല്‍വിലെ തകരാര്‍മൂലം ജലവൈദ്യുതി പദ്ധതിയുടെ ഉൽപാദനം ഒരുമാസത്തോളം നിലച്ചിരുന്നു. ഇതുമൂലം പ്രതിദിനം 40000 യൂനിറ്റ് വൈദ്യുതി ചിമ്മിനിയില്‍ ഉൽപാദന നഷ്ടം സംഭവിച്ചിരുന്നു. ഇതനുസരിച്ച് ഒരുമാസം 12 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നഷ്ടമായത്.
യൂനിറ്റിന് അഞ്ചുരൂപ നിരക്കില്‍ 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഡാമിെൻറ പെന്സ്റ്റോക്കില്നിന്ന് രണ്ടായി പിരിഞ്ഞ് ഡിസ്പേര്ഷന് വാല്‍വ് വഴി കോള്‍ കൃഷിക്കായി വെള്ളം പുഴയിലേക്കാണ് ഒഴുകുന്നത്. രണ്ടാമത്തെ പൈപ്പിലൂടെ വൈദ്യുതി പദ്ധതിയുടെ ജനറേറ്ററിലേക്കും വെള്ളമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.