ആമ്പല്ലൂര്‍: അമിത ഉയരത്തില്‍ ഇരുമ്പുസാധനങ്ങള് കയറ്റിവന്ന ലോറി കല്ലൂര്‍ റോഡില്‍ വ്യാപകമായി വൈദ്യുതി സര്‍വിസ് വയറുകളും ബ്രോഡ്ബാന്‍ഡ്, കേബിള്‍ ടി.വി കേബിളുകളും നശിപ്പിച്ചു.
ആമ്പല്ലൂര്‍ വെള്ളാനിക്കോട് റോഡില്‍ ഇരുപതിടത്ത് നാശമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച അര്ധരാത്രിയിലായുന്നു സംഭവം.പോസ്റ്റില്‍നിന്ന് വീടുകളിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന സര്‍വിസ് വയറുകള്‍ വാഹനം പോയതോടെ പലയിടത്തും പൊട്ടിവീണു. ഈ സമയം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതുവഴി എത്താത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി സർവിസ് വയറുകള്‍ വിച്ഛേദിച്ച് അപകടം ഒഴിവാക്കി. കല്ലൂര്‍ മേഖലയിലെ നൂറുകണക്കിന് വീടുകളിലേക്കുള്ള കേബിള്‍ ടി.വി, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചൊവ്വാഴ്ച മുടങ്ങി.
ഇരുമ്പ് ആക്രി സാധനങ്ങള്‍ കൊണ്ടുപോയിരുന്ന ലോറി ടോള്‍ ഒഴിവാക്കുന്നതിനാണ് ആമ്പല്ലൂരില്‍ നിന്നു കല്ലൂര്‍ റോഡിലേക്ക് തിരിഞ്ഞതെന്ന് കരുതുന്നു. പിന്നീട് തൃക്കൂര് റോഡിലേക്ക് തിരിയേണ്ടതിനു പകരം വഴിതെറ്റി വെള്ളാനിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.
ആയിരക്കണക്കിന് രൂപയുടെ നഷ്്ടമാണ് ഉണ്ടായതെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. അമിത ഉയരത്തില്‍ ചരക്ക് കയറ്റി പോകുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.