തൃശൂർ: അന്തർ സംസ്ഥാന തൊഴിലാളികളെ തടഞ്ഞ് പൊലീസാണെന്ന് കബളിപ്പിച്ച് ദേഹപരിശോധന നടത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് ബൈക്കിൽ കടന്ന സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടി. കാനാട്ടുകര പാലിയ വീട്ടിൽ മുഹമ്മദ് അഷറഫ് അമാൻ (19), വടക്കാഞ്ചേരി എങ്കേക്കാട് നാലകത്ത് ഷെക്കീർ (41) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ശക്തൻ മാർക്കറ്റിന് സമീപം രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസാണെന്ന് പറഞ്ഞ് ദേഹപരിശോധന നടത്തുകയും അവരുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കൈക്കലാക്കി സംഘം രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ ഇതിനുമുമ്പും നിരവധി മോഷണം, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട ആളുകളാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പിടികൂടിയാൽ ശാരീരിക അസ്വസ്ഥതകൾ അഭിനയിച്ച് ആശുപത്രിയിൽ ചികിത്സതേടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഷെക്കീറിെൻറ പതിവ്. ഇത്തവണയും ഈ 'നാടകം' നടത്താൻ നോക്കിയെങ്കിലും വിജയിച്ചില്ല.
ഈസ്റ്റ് എസ്.എച്ച്.ഒ സ്റ്റേഷൻ ഹൗസ് ഓഫിസർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ സിനോജ്, വിജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജോമോൻ, പ്രീത്, വിജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.