കുട്ടനെല്ലൂര്‍: ഹൈക്കണ്‍ ഗ്രൂപ്പിെൻറ തൃശൂർ കുട്ടനെല്ലൂരിലെ യൂനിറ്റില്‍ ഞായറാഴ്ച പുലര്‍ച്ച നാലോടെ ഉണ്ടായ തീപിടിത്തത്തില്‍ യൂനിറ്റ് പൂര്‍ണമായി കത്തിനശിച്ചു. ബാറ്ററികള്‍ നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന യൂനിറ്റിലാണ് തീപിടിത്തമുണ്ടായത്.
സംഭവസമയം സെക്യൂരിറ്റിക്കാരന് മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഷെഡില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. തൃശൂരില്‍ നിന്നും പുതുക്കാട് നിന്നും യൂനിറ്റുകള്‍ എത്തി എറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഫയര്‍ഫോഴ്സിെൻറ സമയോചിത ഇടപെടല്‍ മൂലം തീ സമീപത്തെ മരക്കമ്പനിയിലേക്കോ സബ് രജിസ്ട്രാര്‍ ഒാഫിസിലേക്കോ വ്യാപിച്ചില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്റ്റോക്ക് പൂര്‍ണമായി കത്തിയമര്‍ന്നു. കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചു. സ്റ്റോക്കും നിര്‍മാണ സാമഗ്രികളും അടക്കം ആറ്് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സീനിയര്‍ മാനേജര്‍ സണ്ണി വര്‍ഗീസ് പറയുന്നു.
തൃശൂര്‍ ജില്ല ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കരെൻറ നേതൃത്വത്തില്‍ അസി. സ്റ്റേഷന് ഓഫിസര്‍ സുരേഷ് കുമാര്‍, ഓഫിസർമാരായ പി.കെ. പ്രജീഷ്, വി.എസ്. സ്മിനേഷ ്കുമാര്‍, ജിന്‍സ് ജോസഫ്, പ്രമോദ്, ഡ്രൈവര്‍ പ്രദീഷ്, സതീഷ്, ഹോം ഗാര്‍ഡ് ശിവദാസന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.