കാട്ടൂർ: കരാഞ്ചിറ ബിഷപ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിക്ക് പടിഞ്ഞാറ് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി അഞ്ച് യുവാക്കളെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പാട് ഇരട്ടപ്പാലം സ്വദേശി മഠത്തിൽ ലിതിൻ (24), കാട്ടൂർ കരാഞ്ചിറ സ്വദേശികളായ കവലക്കാട്ട് ഫിന്റോ (35), ചിറ്റിലപ്പള്ളി അലെന്റ (22), മണ്ണാൻപറമ്പിൽ യദുകൃഷ്ണ (21), ചേർപ്പ് ചിറക്കൽ കോട്ടം റോഡ് കൊലയിൽ അബിൻ രാജ്(26) എന്നിവരാണ് പിടിയിലായത്.
റൂറൽ കൺട്രോൾ ബോർഡ് ഡിവൈ.എസ്.പി ഷാജ് ജോസ്, ഡാൻസാഫ് സി.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർ സി.ഐ മഹേഷ്, എസ്.ഐമാരായ അരിസ്റ്റോട്ടിൽ, മണികണ്ഠൻ, ശ്രീലക്ഷ്മി, തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐ സ്റ്റീഫൻ, എ.എസ്.ഐ ജയകൃഷ്ണൻ, പ്രസാദ്, പൊലീസ് ഓഫിസർമാരായ ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ഷറഫുദ്ദീൻ, മാനുവൽ, ശ്യാം, സനൽ, ശബരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ ലിതിൻ പാവറട്ടി പൊലീസ് സ്റ്റേഷനിൽ വധശ്രമം, ഭവനഭേദന കേസുകളിൽ പ്രതിയാണ്. യദുകൃഷ്ണൻ ആളൂർ സ്റ്റേഷനിൽ എൻ.ഡി.പി.എസ് കേസിലും അബിൻ രാജ് മണ്ണുത്തി സ്റ്റേഷനിലെ തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതിയാണ്. കേസിലെ മറ്റൊരു പ്രതിയായ ഫിന്റോ ടൂറിസ്റ്റ് ബസ് ഉടമയാണ്. ടൂറിസ്റ്റ് ബസിന്റെ മറവിൽ കാലങ്ങളായി എം.ഡി.എം.എ ലഹരി വിൽപന നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.