ആമ്പല്ലൂര്‍: പാലിയേക്കര ടോളില്‍ തദ്ദേശവാസികള്‍ക്ക് സൗജന്യമായി അനുവദിച്ച ഫാസ് ടാഗ് ലഭ്യമാക്കാനും പുതുക്കാനും റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കമ്പനി നിർബന്ധം പിടിക്കുന്നത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്നും കോണ്‍ഗ്രസ്.
റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ടെലിഫോണ്‍, വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്‍ അല്ലെങ്കില്‍ വീട്ടുകരം അടച്ച രസീത് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതിയെന്ന് കേരള സര്‍ക്കാര്‍ പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ വകുപ്പിെൻറ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനായി കോര്‍പറേഷനെ സമീപിച്ചപ്പോള്‍ ഒല്ലൂര്‍ എടക്കുന്നി സ്വദേശിയോട് ഈ ഉത്തരവ് കാണിച്ചാല്‍ മതിയെന്നാണ് കോര്പറേഷന് അധികൃതര്‍ പറഞ്ഞത്. ഉത്തരവുമായി ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് പുതുക്കാന്‍ എത്തിയപ്പോള്‍ ഉത്തരവൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും വേണമെങ്കില്‍ കൊടുങ്ങല്ലൂരില്‍ എന്‍.എച്ച് ഓഫിസില്‍ ബന്ധപ്പെടാനുമാണ് അദ്ദേഹത്തോട് ടോള്‍ കമ്പനി അധികൃതര്‍ നിര്‍ദേശിച്ചത്.
വാഹന ഉടമ 10 കി.മീ പരിധിയിലാണോ എന്നറിയാനാണ് െറസിഡന്ഷ്യല് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നാണ് ടോള്‍ കമ്പനിയുടെ വിശദീകരണം. മൂന്ന് മാസം കൂടുമ്പോള്‍ ഫാസ് ടാഗ് പുതുക്കണമെന്ന നിബന്ധന തന്നെ അന്യായമാണ്.
മോട്ടോര്‍ വാഹന വകുപ്പിെൻറ നമ്പറില്‍ സന്ദേശം അയച്ചാല്‍ ഉടമയെയും താമസ സ്ഥലവും കണ്ടെത്താമെന്നിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ അനാവശ്യമാണ്.ആ സൗജന്യം നിഷേധിച്ചാല്‍ അതിനെ ശക്തമായി നേരിടും. ഈ കാര്യത്തില്‍ ഇടപെട്ട് വേണ്ട നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും പൊലീസ് അധികാരികള്‍ക്കും കത്ത് നൽകിയയതായി അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.