തൃശൂർ: ലോറിയില്‍ 61.730 കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായ പ്രതികളുടെ കസ്റ്റഡി ആറ് മാസത്തേക്ക് നീട്ടി കോടതി ഉത്തരവ്. പ്രതികളായ പുത്തൂര്‍ പുത്തന്‍പുരക്കല്‍ സനീഷ് (32), ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറില്‍ കാളന്‍ വീട്ടില്‍ സാബു (53) എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ ഉത്തരവിട്ടത്.
2020 ഫെബ്രുവരി 14ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരില്‍ നിന്നും വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ കൂടി കഞ്ചാവുമായ വന്നിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി തൃശൂർ എക്സൈസ് ഇൻറലിജന്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആണ് പിടികൂടിയത്. വാഹനത്തിെൻറ ക്ലീനറും, വാഹനമോടിച്ചിരുന്ന ഉടമയുമാണ് കേസിലെ ഒന്നും, രണ്ടും പ്രതികള്‍.
കോവിഡ് വ്യാപനം മൂലം വിശദമായ അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ടെന്ന അന്വേഷണസംഘത്തിെൻറ റിപ്പോർട്ടിനെ തുടർന്ന് പ്രതികള്‍ നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. ഫെബ്രുവരി 14 മുതല്‍ ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.