തൃശൂർ: കൊക്കാലെയിൽ ഹോട്ടലിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം. ഒരാൾക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയാണ് അപകടം.
ഗ്രിൽഡ് ചിക്കൻ അടുപ്പിന് സമീപം വെച്ചിരുന്ന സിലിണ്ടർ ചോർന്നാണ് തീ ആളിക്കത്തിയത്. ഇതിനിടയിൽ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതനുസരിച്ച് ഇവരുടെ നിർദേശമനുസരിച്ച് ചാക്ക് നനച്ചിട്ടുവെങ്കിലും അത് കൂടുതൽ തീ പടരാനിടയാക്കി.
ഇതിനിടയിൽ അഗ്നിരക്ഷാസേനയെത്തി. അതിവേഗത്തിൽ കെമിക്കൽ ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. പുറത്ത് മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മേഞ്ഞായിരുന്നു അടുക്കള തയാറാക്കിയിരുന്നതെന്നതിനാൽ തീ പടർന്ന് പിടിച്ചില്ല.
ഗ്യാസ് ചോർന്നുണ്ടായ തീ ആളിക്കത്തിയപ്പോഴാണ് ഒരു തൊഴിലാളിക്ക് നേരിയ പൊള്ളലേറ്റത്. ഇയാൾക്ക് പ്രാഥമിക ചികിൽസ നൽകി. സ്റ്റേഷൻ ഓഫിസർ ബൽറാം ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.