തൃശൂർ: മക്കൾ ഉപേക്ഷിച്ച 94കാരനായ വയോധികന് മൂന്നുമാസം സ്വന്തം വീട്ടിൽ തണലൊരുക്കിയ ഗീത ടീച്ചർ ഒടുവിൽ അദ്ദേഹത്തെ മകൾക്ക് കൈമാറി. ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശിയായ വയോധികനെയാണ് ചാലക്കുടി പൊലീസ് സ്റ്റേഷനിൽവെച്ച് പരിയാരത്തുള്ള മകൾക്ക് കൈമാറിയത്.
ജൂൺ അഞ്ചിനാണ് അനാഥാവസ്ഥയിൽ കണ്ടെത്തിയ വയോധികെൻറ സംരക്ഷണം ഇരിങ്ങാലക്കുട പൊലീസിെൻറ സാന്നിധ്യത്തിൽ അധ്യാപികയായ ഇരിങ്ങാലക്കുട താണിശ്ശേരി കിഴുത്താണി ചുള്ളിപ്പറമ്പിൽ ഗീത ഏറ്റെടുത്തത്. േഗ്ലാക്കോമ രോഗം കാരണം കാഴ്ചശക്തി തീരെ കുറവാണെങ്കിലും മൂന്നുമാസം ഇദ്ദേഹം സന്തോഷത്തിലായിരുന്നെന്ന് ടീച്ചർ പറയുന്നു.
ഓണത്തിന് മക്കൾ കൊണ്ടുപോകാനെത്തുമെന്ന് കാത്തിരുന്ന വയോധികൻ അത് നടക്കാത്തതിനെത്തുടർന്ന് മക്കളെ കാണണമെന്ന് വാശിപിടിച്ചു. ഇരിങ്ങാലക്കുട പൊലീസിനെ സമീപിച്ച ഗീത ടീച്ചർ അവരുടെ നിർദേശപ്രകാരം ചാലക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി ബോധിപ്പിച്ചു. പരിയാരത്തുള്ള മകളുടെ വീട്ടിൽ പോകാൻ ഇദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഒടുവിൽ ചാലക്കുടി പൊലീസിെൻറ സാന്നിധ്യത്തിൽ വയോധികനെ മകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.