തൃശൂർ: പട്ടികജാതി -വര്‍ഗ വികസന കോര്പറേഷന് 50ന്റെ നിറവില്‍. ഇതോടനുബന്ധിച്ച് പുതിയ ലോഗോ പ്രകാശനം ചെയ്തു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആയിരക്കണത്തിന് ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകാൻ കഴിയുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ലോഗോ പ്രകാശനവും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ച മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കോർപറേഷന്റെ ശാഖ വികസിപ്പിക്കുകയാണെങ്കിൽ ആദ്യം സ്ഥാപിക്കുക അട്ടപ്പാടിയിലാകുമെന്നും കോർപറേഷന്റെ വിപുലീകരണത്തിന് ആദ്യപരിഗണന ഇനി ഗോത്രവർഗ മേഖലക്ക് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളെയും കോർത്തിണക്കി രണ്ട് വർഷംകൊണ്ട് മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് അട്ടപ്പാടിയിൽ സർക്കാർ നടപ്പാക്കിയത്. കോര്പറേഷന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പി. ബാലചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള, കോര്പറേഷന് ചെയര്മാന് യു.ആര്. പ്രദീപ്, മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്, ഡയറക്ടര്‍ കെ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.