തൃശൂര്‍: പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വീട്ടമ്മ സ്റ്റേഷൻ പരിസരത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
പൊലീസിെൻറ അടിയന്തര ഇടപെടൽ അപായം ഒഴിവാക്കി. പിന്നീട് പൊലീസുദ്യോഗസ്ഥർ സംസാരിച്ച് അനുനയിപ്പിച്ച് വിട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. അയ്യന്തോൾ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീടിന് സമീപം പ്ലാസ്റ്റിക് കത്തിെച്ചന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സ്റ്റേഷനിലെത്തിയ ഇവർ കൈവശം സൂക്ഷിച്ച മണ്ണെണ്ണ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. ഈ സമയത്ത് അടുത്തുണ്ടായിരുന്ന വനിത പൊലീസുകാർ ഉടൻ ഇവരെ പിടിച്ചുമാറ്റി. പിന്നീട് സി.ഐയും മറ്റ് ഉദ്യോഗസ്ഥരും അനുനയിപ്പിച്ച് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.