തൃശൂർ: നാടെങ്ങും രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തേക്കിൻകാട് മൈതാനിയിൽ മന്ത്രി കെ. രാജൻ പതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ഡി.സി.സി, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങി രാഷ്ട്രീയ പാർട്ടികളും ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ യുവജന സംഘടനകളും ക്ലബുകളും കൂട്ടായ്മകളും സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.
തേക്കിൻകാട് മൈതാനത്ത് സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. വനിത സെൽ ഇൻസ്പെക്ടർ പി.വി. സിന്ധുവാണ് പരേഡ് നയിച്ചത്. ഡി.എച്ച്.ക്യു ക്യാമ്പ് റിസർവ് സബ് ഇൻസ്പെക്ടർ ബി.കെ. ഭാസി സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. ഡി.എച്ച്.ക്യൂ ക്യാമ്പ്, തൃശൂർ സിറ്റി ലോക്കല്‍ പൊലീസ്, റൂറല്‍ വനിത പൊലീസ്, റൂറല്‍ ലോക്കല്‍ പൊലീസ്, എക്സൈസ് ഡിവിഷന്, ഫോറസ്റ്റ് ഡിവിഷന്, ജയിൽ വിഭാഗം, ഫയർ ആൻഡ് റെസ്ക്യൂ തൃശൂർ, തൃശൂർ എം.ടി.ഐയുടെ 23ാം കേരള ബറ്റാലിയന് എൻ.സി.സി സീനിയര്‍ ബോയ്സ്, ശ്രീകേരള വര്‍മ കോളജ് 24ാം കേരള ബറ്റാലിയന് എൻ.സി.സി സീനിയര്‍ ബോയ്സ് പ്ലറ്റൂണുകള്‍, സെന്റ് തോമസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിന്റെ 23ാം കേരള ബറ്റാലിയന് എൻ.സി.സി ജൂനിയർ ബോയ്സ്, കേരള വര്‍മ കോളജ് ഏഴാം കേരള എൻ.സി.സി സീനിയര്‍ ഗേള്‍സ്, സെന്റ് മേരീസ് കോളജിന്റെയും പഴഞ്ഞി എം.ഡി കോളജിന്റെയും ഏഴാം കേരള ബറ്റാലിയന് എൻ.സി.സി സീനിയര്‍ ഗേള്‍സ്, വിമല കോളജ് ഏഴാം കേരള ബറ്റാലിയന് എൻ.സി.സി സീനിയര്‍ ഗേള്‍സ്, സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ഏഴാം കേരള ബറ്റാലിയന് എന്‍.സി.സി ജൂനിയർ ഗേള്‍സ്, പേരാമംഗലം ശ്രീദുർഗ വിലാസം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി സിറ്റി ബോയ്സ് പ്ലാറ്റൂൺ, ചേർപ്പ് സി.എൻ.എൻ സ്കൂളിന്റെ എസ്.പി.സി റൂറൽ ബോയ്സ് പ്ലാറ്റൂൺ, പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ എസ്.പി.സി സിറ്റി ഗേൾസ് പ്ലാറ്റൂൺ, ചെമ്പുച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി റൂറല്‍ ഗേൾസ് പ്ലാറ്റൂൺ, ടീം കേരള തൃശൂർ യൂത്ത് ഫോഴ്സ് തൃശൂർ യൂനിറ്റിന്റെ പ്ലാറ്റൂൺ, കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന് ബാൻഡ് പ്ലാറ്റൂണ്‍, സെന്റ് ആൻസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുപ്ലിയം ബാൻഡ് പ്ലാറ്റൂണ്‍, നന്ദിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി ബാൻഡ് പ്ലാറ്റൂണ്‍, സെന്റ് ക്ലയർസ് കോണ്‍വെന്റ് എച്ച്.എസ്.എസ് ബാൻഡ് പ്ലാറ്റൂണ്‍ എന്നിവ പരേഡില്‍ അണിനിരന്നു.
സർവിസ് പ്ലാറ്റൂണുകളില്‍ അസി. സൂപ്രണ്ട് വി. വിനീത് നയിച്ച കേരള ജയിൽ വിഭാഗം പ്ലാറ്റൂണ്‍ ഒന്നാമതെത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ആർ. ഷജീവ് കുമാർ നയിച്ച കേരള ഫോറസ്റ്റ് പ്ലാറ്റൂണിനാണ് രണ്ടാം സ്ഥാനം. എന്‍.സി.സി ബോയ്സ് പ്ലാറ്റൂണുകളില്‍ എം.ബി അർജുൻ നയിച്ച ശ്രീ കേരളവര്‍മ കോളജിന്റെ 24ാം കേരള ബറ്റാലിയൻ പ്ലാറ്റൂൺ ഒന്നാമതും, എം.എസ് കിരൺജിത് നയിച്ച തൃശൂർ എം.ടി.ഐയുടെ 23ാം കേരള ബറ്റാലിയൻ രണ്ടാം സ്ഥാനം നേടി.
സീനിയര്‍ എന്‍.സി.സി ഗേള്‍സ് പ്ലാറ്റൂണുകളില്‍ വിസ്മയ ടി. ബിജു നയിച്ച ശ്രീ കേരളവര്‍മ കോളജിന്റെ ഏഴാം കേരള ബറ്റാലിയൻ ഒന്നാം സ്ഥാനവും ബിൻസി പി. ബിനു നയിച്ച സെന്റ് മേരീസ് കോളജിന്റെയും പഴഞ്ഞി എം.ഡി കോളജിന്റെയും ഏഴാം കേരള ബറ്റാലിയന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.സികളില്‍ കാർത്തിക് ഹരീഷ് നയിച്ച ചേർപ്പ് സി.എൻ.എൻ സ്കൂളിനാണ് ഒന്നാം സ്ഥാനം. അക്ഷജ് രാജ് അജിത് നയിച്ച പേരാമംഗലം ശ്രീ ദുർഗ വിലാസം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. എം.എസ്. അപർണ നയിച്ച പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഒന്നാം സ്ഥാനവും ടി.എ. ആര്യനന്ദ നയിച്ച ചെമ്പുച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
പി.എം. ആദിത്യ നയിച്ച സെന്റ് ആന്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മറിയം ജോ നയിച്ച സെന്റ് ക്ലയർസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ ബാൻഡ് പ്ലാറ്റൂണുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍, ഹോളി ഫാമിലി കോണ്‍വെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ചേർന്ന് ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മേയര്‍ എം.കെ. വര്‍ഗീസ്, പി. ബാലചന്ദ്രന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കലക്ടര്‍ വി.ആർ കൃഷ്ണ തേജ, സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകൻ, റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസി. കലക്ടർ കാർത്തിക് പാണിഗ്രാഹി, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ടി. മുരളി, തഹസില്‍ദാര്‍ ടി. ജയശ്രീ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിവര്‍ പങ്കെടുത്തു.
തൃശൂർ: ഇന്ത്യൻ യൂനിയനെ ശക്തമായി ഉറപ്പിച്ചുനിർത്തുന്നത് ഫെഡറൽ സംവിധാനമാണ്, ഫെഡറൽ സംവിധാനത്തിലെ തുല്യത ഉറപ്പാക്കിയാലേ ക്ഷേമരാഷ്ട്ര സങ്കൽപം സാധ്യമാവുകയുള്ളൂവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനാഘോഷ സമയത്തും രാജ്യത്തിന്റെ പലഭാഗങ്ങളിലും അശാന്തിയും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നു. ഗോത്ര വിഭാഗങ്ങൾ തമ്മിൽ യുദ്ധസമാനമായ സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. മണിപ്പൂരിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തി സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൃശൂർ: ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ‘സെക്കുലർ സ്ട്രീറ്റ്’ സംഘടിപ്പിച്ചു. വള്ളത്തോൾ നഗറിൽ അഡ്വ. സരിൻ ശശി, ചേലക്കരയിൽ കെ.എസ്. സെന്തിൽ കുമാർ, കുന്നംകുളം ഈസ്റ്റിൽ ആർ.എൽ. ശ്രീലാൽ, കുന്നംകുളം വെസ്റ്റിൽ കെ.പി. പോൾ, വടക്കാഞ്ചേരിയിൽ പ്രഫ. സി. രവീന്ദ്രനാഥ്, മണലൂരിൽ ഡോ. പി.കെ. ബിജു, പുഴക്കലിൽ സി. സുമേഷ്, ചാവക്കാട്ട് ഡോ. വി. ശിവദാസൻ, നാട്ടികയിൽ പി.വി. അൻവർ എം.എൽ.എ, തൃശൂരിൽ എ.സി. മൊയ്തീൻ, ഒല്ലൂരിൽ ആർ. ജയദേവൻ, ഇരിങ്ങാലക്കുടയിൽ എസ്. ബാലവേലൻ, ചേർപ്പിൽ പി.എസ്. സഞ്ജീവ്, മണ്ണുത്തിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, കൊടകരയിൽ മാരിയപ്പൻ, മാളയിൽ എസ്. സതീഷ്, ചാലക്കുടിയിൽ പി.എം. ആർഷോ, കൊടുങ്ങല്ലൂരിൽ ടി.കെ. വാസു എന്നിവർ ഉദ്ഘാടനം ചെയ്തു.
തൃശൂർ: ‘വീണ്ടെടുക്കാം മതേതര ഇന്ത്യയെ’ എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സേവ് അസംബ്ലി സംഘടിപ്പിച്ചു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
കോലഴി: സ്വാതന്ത്ര്യദിനത്തിൽ എൽ.ജെ.ഡി മണ്ഡലം കമ്മിറ്റി ഭരണഘടന സംരക്ഷണ കാമ്പയിൻ സംഘടിപ്പിച്ചു. പേട്ടോർ സോഷ്യലിസ്റ്റ് സ്മൃതി സെന്ററിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ എൽ.ജെ.ഡി എസ്.സി എസ്.ടി സെന്റർ സംസ്ഥാന സെക്രട്ടറിയും വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റുമായ ബിജു ആട്ടോർ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. എൽ.ജെ.ഡി ജില്ല സെക്രട്ടറി എം.എസ്. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി.എ. തോമസ് അധ്യക്ഷത വഹിച്ചു. ഔസേപ്പ് ചുങ്കത്ത്, എൻ.എ. അജിത, പി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭരണഘടനയുടെ ആമുഖം വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.