തൃശൂർ: ശക്തൻ നഗർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ അനധികൃതമായി പലരും എത്തിയതിനെത്തുടർന്ന് സംഘർഷം. മേയർ എം.കെ. വർഗീസും ഡി.എം.ഒ ഡോ. കെ.ജെ. റീനയും കർക്കശ നിലപാട് എടുത്തതോടെ അനധികൃതമായി എത്തിയവരെ നീക്കി ക്യാമ്പ് സുഗമമായി നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ്, ജില്ല ഹെൽത്ത് ഓഫിസർ (റൂറൽ) പി.കെ. രാജു എന്നിവരും സ്ഥലത്തെത്തി.
തിങ്കളാഴ്ച ശക്തൻ മാർക്കറ്റിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കുമായാണ് മെഗാ ക്യാമ്പ് നടത്തിയത്. ഈ വിഭാഗങ്ങളിൽപെട്ടവർ എത്തിയാൽ മതിയെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, അത് മറികടന്ന് മറ്റു പലരുടെയും കുടുംബാംഗങ്ങൾ അടക്കം എത്തി വരിയിൽ നിന്നതോടെ പലരും ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
അർഹതയില്ലാത്തവരെ പൂർണമായി മാറ്റിനിർത്തിയാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തിങ്കളാഴ്ച 489 പേർക്ക് വാക്സിനേഷൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.