ഇരിങ്ങാലക്കുട: ഓടിരക്ഷപ്പെട്ട ബോംബ് കേസ് പ്രതി പിടിയിൽ. കാറളം സ്വദേശി നെടുമങ്ങാട് വീട്ടിൽ അമ്പ്രു എന്ന സാഫിറാണ് (20) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസിെൻറ പ്രത്യേക അന്വേഷണ സംഘം ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. തൃശൂർ ഡി.ഐ.ജി എസ്. സുരേന്ദ്രെൻറ നിർദേശപ്രകാരം ജില്ലയിലെ പ്രധാനപ്പെട്ട ഗുണ്ടാസംഘങ്ങളെ പരിശോധിക്കാൻ ഉണ്ടാക്കിയ ഓപറേഷൻ േറഞ്ചറിെൻറ ഭാഗമായാണ് പിടികൂടിയത്.
ഇരിങ്ങാലക്കുടയിൽ 2018ലുണ്ടായ മോന്തച്ചാലിൽ വിജയൻ കൊലക്കേസിലെ ജാമ്യത്തിലിറങ്ങിയ പ്രധാന പ്രതിയായ മൂർക്കനാട് സ്വദേശി കറത്തുപറമ്പിൽ മാൻഡ്രു എന്ന അഭിനന്ദിെൻറ (23) വീട്ടിൽ ഗുണ്ടകൾ ആയുധങ്ങളുമായി തമ്പടിച്ചിട്ടുണ്ട് എന്ന രഹസ്യവിവരം തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ബോംബുകളുമായി അരീപ്പാലം നടുവത്ത്പറമ്പിൽ കഞ്ചൻ വിനു എന്ന വിനു സന്തോഷ് (21), കാറളം വെള്ളാനി സ്വദേശി മാടേക്കാരൻ പോറ്റി എന്ന ഫാസിൽ (20), അനുമോദ് എന്നിവരെ പിടികൂടിയിരുന്നു. ഓടി രക്ഷപ്പെട്ട സാഫിർ ഒളിവിലായിരുന്നു.
എസ്.ഐ അനൂപ്, എ.എസ്.ഐ ജസ്റ്റിൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.