ഇരിങ്ങാലക്കുട: ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ച് വന്ന നഗരസഭ ചെയർപേഴ്സനും ഭരണകക്ഷി കൗൺസിലർമാരും കോവിഡ് ചട്ടങ്ങൾ പാലിച്ച് നിരീക്ഷണത്തിലിരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്സനെ ഉപരോധിച്ചു.
ചെയർപേഴ്സന് പിന്തുണയുമായി ഭരണകക്ഷി കൗൺസിലർമാരും പിറകെയെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഭരണനേതൃത്വം വ്യക്തമാക്കിയതോടെ പൊലീസ് മടങ്ങി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് തങ്ങൾ ഊട്ടിയിലേക്ക് യാത്ര നടത്തിയതെന്നും നിരീക്ഷണത്തിൽ ഇരിക്കേണ്ട ആവശ്യമില്ലെന്നും ചെയർപേഴ്സനും ഭരണകക്ഷി കൗൺസിലർമാരും പറഞ്ഞു.
കോവിഡിെൻറ പേര് പറഞ്ഞ് ആറ് മാസമായി സാധാരണ കൗൺസിൽ യോഗങ്ങൾ പോലും ചേരാൻ തയാറാകാത്ത ചെയർപേഴ്സനും കൂട്ടാളികളും കോവിഡ് ചട്ടങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും ചട്ടലംഘനത്തിന് കേസെടുക്കണമെന്നും ആവശ്യം നേടിയെടുക്കും വരെ ചെയർപേഴ്സെൻറ മുറിയിൽ സമരം തുടരുമെന്നും ബി.ജെ.പി കൗൺസിലർമാർ പ്രഖ്യാപിച്ചു.
ഇതര സംസ്ഥാനങ്ങളിൽ പോയി വരുന്നവർ ടെസ്റ്റ് നടത്തുകയോ എഴ് ദിവസം നിരീക്ഷണത്തിൽ ഇരിക്കുകയോ വേണമെന്നതാണ് നിയമമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി ഷിയാസ് പാളയങ്കോട്ട് കലക്ടർക്കും ഇരിങ്ങാലക്കുട പൊലീസിലും പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന ഇരിങ്ങാലക്കുട പൊലീസിെൻറ ഉറപ്പില്‍ രാത്രി ഏഴിന് സമരം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.