ഇരിങ്ങാലക്കുട: മാപ്രാണം ജങ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന കാന നിർമാണത്തിെൻറ ഭാഗമായ കെട്ടിടം പൊളിക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച എക്സിക്യുട്ടീവ് എൻജിനീയറുമായി വാക്കേറ്റം. ഒരാഴ്ചയോളമായി മാപ്രാണത്ത് മാവേലി സ്റ്റോറിന് സമീപത്ത് നിന്ന് ൈകയേറ്റങ്ങള്‍ ഒഴിപ്പിച്ച് കാനനിർമാണം നടക്കുന്നു. നിരവധി കടകളുടെ മുന്‍വശവും വീടുകളുടെ മതിലുകളും പൊളിച്ചാണ് നിർമാണം തുടരുന്നത്.
എന്നാല്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ മാപ്രാണം ജങ്ഷനില്‍ എത്തിയപ്പോള്‍ നിലച്ചുവെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ ആേരാപണം. ഇതിന് കാരണം മാപ്രാണം ജങ്ഷനിലെ ചക്രംപ്പിള്ളി കോംപ്ലക്സ് എന്ന ബഹുനില കെട്ടിടം സി.പി.എം നേതാവിേൻറത് ആയതിനാല്‍ ഈ കെട്ടിടം മാത്രം പൊളിക്കാതെ നിലനിര്‍ത്തുന്നുവെന്നും ഇത് പക്ഷപാതമാണെന്നും ആരോപിച്ചാണ് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയര്‍ മിനിയോട് ബി.ജെ.പി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായത്.
ബി.ജെ.പി നേതാക്കളായ സന്തോഷ് ബോബന്, ഷാജുട്ടന്‍, ശ്യാംജി മാടത്തിങ്കല്‍, സ്വരൂപ്, സന്തോഷ് കാര്യാടന്‍, ശ്രീജന് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.