ഇരിങ്ങാലക്കുട: വായ്പ കൊള്ള നടന്ന കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക മുഴുവൻ തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി ബുധനാഴ്ച കരുവന്നൂരിൽ നിക്ഷേപകരുടെ പട്ടിണി സദസ്സ് സംഘടിപ്പിച്ചു. കരുവന്നൂരിൽനിന്ന് ഇരിങ്ങാലക്കുട മണ്ഡലം നവകേരള സദസ്സ് നടക്കുന്ന അയ്യങ്കാവ് മൈതാനിയിലേക്ക് മാർച്ചും നടത്തി.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ നടത്തിയ പട്ടിണി സദസ്സിൽ സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുത്തു. മാപ്രാണം സെന്ററില്‍ മാർച്ച് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിൽ തടഞ്ഞു.
ആയിരങ്ങളുടെ നിക്ഷേപ തുക കൊള്ളയടിച്ച് കൊള്ള മുതൽ വീതംവെച്ച സി.പി.എം നേതാക്കളെ ആശിർവദിക്കാനാണ് മുഖ്യമന്ത്രി നവകേരള സദസ്സുമായി ഇരിങ്ങാലക്കുടയിൽ എത്തിയതെന്ന് പട്ടിണി സദസ്സ് ഉദ്ഘാടനം ചെയ്ത ജോസ് വള്ളൂർ പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ അധ്യക്ഷത വഹിച്ചു. അനിൽ അക്കര, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ആന്റോ പെരുമ്പിള്ളി, എം.കെ. അബ്ദുൽ സലാം, യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റ്, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമ്നിക്, കെ.വി. ദാസൻ, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, ജെയ്ജു സെബാസ്റ്റ്യൻ, സി.എം. നൗഷാദ്, അനിൽ പുളിക്കൻ, സോണിയ ഗിരി, സി. പ്രമോദ്, അഡ്വ. സുശീൽ ഗോപാൽ, ഹരീഷ് മോഹൻ, ബൈജു കുറ്റിക്കാടൻ, സോമൻ ചീറ്റേത്ത്, ഷാറ്റോ കുരിയൻ, സുധൻ കാരയിൽ, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, ടി. നിർമല, രഹ്ന ബിനീഷ്, റെജി ജോർജ്, നിഷ രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.