ഇരിങ്ങാലക്കുട: ദേശീയപാതയിൽ അപകടരമായ വിധത്തിൽ യുവാവ് ബൈക്ക് ഓടിച്ച വിഷയത്തിൽ നടപടികളുമായി ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞദിവസം അങ്കമാലി-കറുകുറ്റി ദേശീയപാതയിലാണ് അഭ്യാസ പ്രകടനങ്ങളായി യുവാവ് ബൈക്ക് ഓടിച്ചത്.
ദ്യശ്യങ്ങൾ യുവാവിന്റെ പിറകിൽ കാറിൽ സഞ്ചരിച്ച യാത്രക്കാർ പകർത്തുകയും അധികൃതർക്ക് കൈമാറുകയുമായിരുന്നു. വണ്ടിനമ്പറിൽ നിന്നും തെക്കുകര വില്ലേജിൽ കോണത്തുകുന്ന് താമസിക്കുന്ന വെഞ്ഞാനപ്പിള്ളി ഷാഹുലാണ് (35) വണ്ടി ഓടിച്ചതെന്ന് വ്യക്തമായതോടെ ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ സ്വീകരിച്ചു. കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ വീട്ടിലെത്തി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഓടിച്ചിരുന്ന വണ്ടിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.