ഇരിങ്ങാലക്കുട: എറ്റവും അർഹരായവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ടെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർക്കാറിന്റെ 'വിശപ്പുരഹിതം നമ്മുടെ കേരളം' പദ്ധതിയുടെ ഭാഗമായ 'സുഭിക്ഷ' ഹോട്ടൽ ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയിൽ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണസംഘം കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഹോട്ടലിൽ 20 രൂപക്ക് ഉച്ചയൂണ് ലഭിക്കും. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി, നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർലി, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഓട്ടോ സഹകരണസംഘം പ്രസിഡന്റ് സി.എം. ഷക്കീർ ഹുസൈൻ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫിസർ ജോസഫ് ആന്റോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.