representational image

മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

ഇരിങ്ങാലക്കുട: മാപ്രാണത്ത് വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നഗരസഭ വാർഡ് 35ൽ തൈവളപ്പിൽ ക്ഷേത്രത്തിനടുത്ത് കുരിയാപ്പിള്ളി മാഹിന്റെ വീട്ടിൽ വൈകീട്ട് ആറരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. മാഹിന്റെ ഭാര്യയും കുട്ടിയും മാതാവും സഹോദരീപുത്രനുമാണ് വീട്ടിലുണ്ടായിരുന്നത്.

അടുക്കളയിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോൾ തീപിടിത്തം കണ്ട കുടുംബാംഗങ്ങൾ ഇറങ്ങിയോടി. ഫയർഫോഴ്സാണ് തീയണച്ചത്. ഇതേസമയം, അടുക്കളയിൽ ഗ്യാസ് സ്റ്റൗവും പ്രവർത്തിച്ചിരുന്നു. അപകടത്തിൽ അടുക്കളയിലെ ടൈലുകൾ അടക്കം കത്തി നശിച്ചതായി മാഹിൻ പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അധികൃതർ നിർദേശിച്ചതിനെ തുടർന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

Tags:    
News Summary - fridge explosion accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.