ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് സ്കൂളില്‍ കടമ്പ് മരങ്ങള്‍ പൂവിട്ടു. ഗോളാകൃതിയില്‍ പുറത്തേക്ക് തള്ളിനില്ക്കുന്ന നിറയെ ചെറിയ വെളുത്ത മുള്ളുകളുള്ള പൂവിന് കോവിഡ് വൈറസിെൻറ രൂപ സാദൃശ്യമുണ്ട്. ഗേള്‍സ് സ്കൂളിലെ കടമ്പ് മരങ്ങള്‍ക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്.
തമിഴ്നാട്ടിലെയും പീച്ചിയിലെയും വനം ഗവേഷണ വകുപ്പ് 2003 മുതല്‍ 2015 വരെ ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ കടമ്പ് പൂക്കുന്ന സമയങ്ങളില്‍ വിത്തുകള്‍ ശേഖരിക്കാന്‍ എത്താറുണ്ടായിരുന്നു. മഴ ആരംഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് കടമ്പ് മരങ്ങള്‍ സാധാരണ പൂവിടാറുള്ളത്. ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് കടമ്പു മരം.
കടമ്പിന് പൂക്കള്‍ പൂജാ ചടങ്ങുകളില്‍ ഉപയോഗിക്കാറുണ്ട്. നല്ല സുഗന്ധമാണ് പൂക്കളുടെ പ്രത്യേകത. സുഗന്ധ തൈല നിര്‍മാണത്തിനും മറ്റും ഈ പൂക്കള്‍ ഉപയോഗിക്കാറുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം കടമ്പ് ദേവപരിവേഷമുള്ള വൃക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.