ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കൊരുമ്പിശ്ശേരി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയിയെ (47) ബാങ്കില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സഹകരണ ബാങ്കിലെ റബ്കോ മുന്‍ കമീഷന് ഏജൻറായിരുന്നു ബിജോയ്. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു.
തെളിവെടുപ്പ് കഴിഞ്ഞ് ബാങ്കില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഷിയാസ് പാളയങ്കോട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ വി.എ. ഉല്ലാസ്, ജോര്‍ജ് ജോസഫ്, സി.ഐമാരായ ടി.ഐ. ഷാജു, ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരന്, എസ്.ഐ വി. ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.