ഇരിങ്ങാലക്കുട വഴി കെ.എസ്.ആർ.ടി.സി രാത്രികാല സർവിസ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വഴി കെ.എസ്.ആർ.ടി.സി ഒരു രാത്രികാല ബസ്​ സർവിസ് കൂടി ആരംഭിച്ചതായി സ്ഥലം എം. എൽ.എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വൈകിട്ട് 5.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ട്​ പാലാ, കൂത്താട്ടുകുളം, എറണാകുളം, കൊടുങ്ങല്ലൂർ വഴി രാത്രി 10.20ന് ഇരിങ്ങാലക്കുടയിലെത്തും. തുടർന്ന് കോഴിക്കോട് വഴി രാവിലെ 6.10ന് പെരിക്കല്ലൂരിൽ എത്തും​.

തിരിച്ച് വൈകീട്ട് 5.45ന് പെരിക്കല്ലൂരിൽനിന്ന് പുറപ്പെട്ട്​ സുൽത്താൻബത്തേരി, കോഴിക്കോട്, തൃശൂർ വഴി രാത്രി 1.15ന് ഇരിങ്ങാലക്കുടയിൽ എത്തുന്ന ബസ്​ രാവിലെ 5.50ന് കോട്ടയത്ത് എത്തും. പൂർണമായും റിസർവേഷൻ സംവിധാനത്തിലാണ് സർവിസ്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിധ്യത്തിൽ 29ന് ചേരുന്ന ഉന്നതതല യോഗം ഇരിങ്ങാലക്കുട വഴി കൂടുതൽ സർവിസ്​ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - KSRTC night service via Iringalakuda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.