ബ​സ് സ്റ്റാ​ന്‍ഡ് റോ​ഡി​ല്‍ നി​ന്ന് ടൗ​ണ്‍ഹാ​ള്‍ റോ​ഡി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്ത്

റോ​ഡി​ല്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​യ സ്ലാ​ബു​ക​ള്‍

പഴയ കെട്ടിടത്തിന്റെ സ്ലാബുകള്‍ നീക്കാത്തത് ഭീഷണി

ഇരിങ്ങാലക്കുട: നഗരസഭ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ടൗണ്‍ഹാള്‍ റോഡില്‍ നിന്ന് ഠാണാ-ബസ് സ്റ്റാന്‍ഡ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് റോഡരികിലുള്ള സ്ലാബുകൾ അപകട ഭീഷണിയാകുന്നു. ഇവിടെ നേരത്തേയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയിരുന്നു.

ഇതിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കിയെങ്കിലും മുന്നിലുണ്ടായിരുന്ന സ്ലാബുകൾ മാത്രം നീക്കിയിട്ടില്ല. ചെരിഞ്ഞുനില്‍ക്കുന്ന നിലയിലുള്ള നാല് സ്ലാബുകൾ പ്രധാന റോഡില്‍ നിന്ന് ടൗണ്‍ഹാള്‍ റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ക്കാണ് ഇത് ഏറെ ഭീഷണിയാകുന്നത്.

വീതി കുറഞ്ഞ ഏറെ തിരക്കേറിയ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ സ്ലാബില്‍ തടഞ്ഞു വീഴുന്നത് പതിവാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്വകാര്യ വ്യക്തി പഴയ കെട്ടിടം പൊളിച്ച് പിന്നിലേക്ക് മാറി ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. എത്രയും വേഗം സ്ലാബുകള്‍ നീക്കി റോഡിലെ തടസ്സം പരിഹരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Not removing the slabs of the old building is threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.