ഇരിങ്ങാലക്കുട: കോവിഡ് കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചത് പലര്‍ക്കും ദുരിതം സമ്മാനിച്ചപ്പോള്‍ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ദേവസിക്കുട്ടിക്ക് അത് അനുഗ്രഹമായി. വര്‍ഷങ്ങളായി സ്ഥിരം മദ്യപാനിയായിരുന്ന ദേവസ്സിക്കുട്ടി ലോക്ഡൗണില്‍ മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ഇനി മദ്യം കഴിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
പിന്നെ ആ തീരുമാനത്തിന് സഹായിച്ച സര്‍ക്കാറിനെ തിരിച്ച് സഹായിക്കണമെന്ന ചിന്തയും മനസ്സില്‍ ഉദിച്ചു. എന്നും മദ്യപിക്കാന്‍ ചിലവഴിച്ചിരുന്ന പണം ലോക്ഡൗണ്‍ കാലയളവില്‍ ഒരു തുള്ളി കഴിക്കാതെ സ്വരുക്കൂട്ടി വെച്ചു. 11,111 രൂപ തികഞ്ഞപ്പോള്‍ അത് സര്‍ക്കാറിെൻറ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ സാന്നിധ്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ചെക്ക് ഏറ്റുവാങ്ങി. ദേവസിക്കുട്ടിയുടെ ബന്ധു വിന്‍സെൻറിന് കപ്പ കൃഷിയിലൂടെ ലഭിച്ച 10000 രൂപയും ഇതോടൊപ്പം മന്ത്രിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.