ഇരിങ്ങാലക്കുട: ആശുപത്രികളിൽ പകർച്ചവ്യാധി ഭീഷണിയുള്ള ഐസൊലേഷൻ വാർഡുകളിൽ ഉപയോഗിക്കാൻ റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗവും തൃശൂർ അമല മെഡിക്കൽ കോളജിലെ നഴ്സിങ് വിഭാഗവും.
‘ആരോഗ്യ മിത്ര’ എന്ന് പേരിട്ട റോബോട്ട് രോഗികളുടെ ആരോഗ്യ നിരീക്ഷണത്തിനും സമയത്തിന് മരുന്ന് എത്തിക്കാനും ഉപയോഗിക്കാം. കോവിഡ്, നിപ പോലുള്ള പകർച്ചവ്യാധികൾ നേരിടുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് ഉപകരിക്കും.
ഇത് വികസിപ്പിച്ച് സാങ്കേതിക വിവര കൈമാറ്റം വഴി വിപണിയിൽ ഇറക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ. ക്രൈസ്റ്റ് സെന്റർ ഫോർ ഇന്നവേഷൻ ഡയറക്ടർ സുനിൽ പോൾ നേതൃത്വം നൽകിയ പ്രോജക്ടിൽ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എം.ടി. സിജോ, അമല നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ പ്രഫ. ജി. ലക്ഷ്മി, ഇന്നവേഷൻ സെൽ ഇൻചാർജ് റിനു ഡേവിസ് എന്നീ അധ്യാപകരും മെക്കാനിക്കൽ വിദ്യാർഥികളായ കെ.എച്ച്. ജോൺ, ഡെറിക് ഡേവിസ്, കെ.എസ്. ദേവിദത്ത്, കൃഷ്ണജിത്ത് എസ്. നായർ, ബി.എസ്സി നഴ്സിങ് വിദ്യാർഥികളായ ആൽവിൻ തോമസ്, എൽദോസ് റജി, ആശംസ് റോയി എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.