ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. ചന്തക്കുന്നിലെ കോണ്ഗ്രിഗേഷന് ഓഫ് സെന്റ് മര്‍ത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വയോധികരായ അമ്മമാരുടെ ശാന്തി സദനില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയും ഉദയ പ്രൊവിഷ്യല്‍ ഹൗസും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഗാന്ധിഗ്രാമിലെ കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരെയും വിവിധ കമ്പനിയിലെ തൊഴിലാളികളെയും കണ്ട് വോട്ടഭ്യർഥിച്ചു. ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, എന്‍.എസ്.എസ് കരയോഗം ഓഫിസ്, എല്‍.ഐ.സി ഓഫിസ്, കാറളം പഞ്ചായത്ത് ഓഫിസ് തുടങ്ങിയവയും സന്ദര്‍ശിച്ചു. വിശ്വനാഥ ക്ഷേത്രം എസ്.എൻ.ബി.എസ് ഹാളിലായിരുന്നു ഉച്ചഭക്ഷണം. വേളൂക്കരയിലെ കോക്കനട്ട് കോംപ്ലക്സ്, നടവരമ്പിലെ ബേക്ക്മില്‍ ഫുഡ് ഇന്റര്‍നാഷണല്‍, റാങ്കോ സിമന്റ് ലിമിറ്റഡ് ഗോഡൗണ്‍ എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി.
വൈകീട്ട് എല്‍.ഡി.എഫ് ആളൂര്‍ നോര്‍ത്തില്‍ സി.പി.ഐ സംസ്ഥാന എക്സി.അംഗം സി. എന്‍.ജയദേവന് ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്താണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കിയത്. എൽ.ഡി.എഫ് നേതാക്കളായ കെ.ശ്രീകുമാർ, ഉല്ലാസ് കളക്കാട്ട്, ടി.കെ.സുധീഷ്, പി. മണി, എൻ.കെ. ഉദയപ്രകാശ്, അഡ്വ. കെ.ആർ. വിജയ, ടി.കെ. വർഗീസ്, ഗിരീഷ് മണപ്പെട്ടി, രാജു പാലത്തിങ്കൽ, മിഥുൻ തോമസ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.