ഇരിങ്ങാലക്കുട: അയല്‍വാസിയുടെ അനധികൃത നിർമാണം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫിസിന് മുന്നിൽ അധ്യാപികയുടെ നിരാഹാരസമരം. 32ാം വാര്‍ഡില്‍ കൂത്തുപറമ്പ് മഠത്തില്‍ വീട്ടില്‍ ഗീത മുരളീധരനാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ സമരം നടത്തിയത്.
ഇവരും അയല്‍വാസിയും ഉപയോഗിക്കുന്ന കിണറിെൻറ മുകളിലൂടെ അയല്‍വാസി ഇരുമ്പ് ഗോവണി നിർമിക്കുകയും സമീപത്ത് കെട്ടിടം നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഗോവണിയില്‍ നിന്നും മറ്റും കിണറിലേക്ക് മാലിന്യം വീഴുകയും കിണര്‍ മലിനമാകുന്നതായും അധ്യാപിക പറഞ്ഞു.
ഇത് പൊളിച്ചുമാറ്റണമെന്ന് നഗരസഭ സെക്രട്ടറി ഉത്തരവിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് അധ്യാപിക നഗരസഭ ഓഫിസിന് മുന്നില്‍ നിരാഹര സത്യഗ്രഹം ആരംഭിച്ചത്. കൗണ്‍സിലര്‍മാരായ പി.വി ശിവകുമാര്‍, സി.സി. ഷിബിന്‍ എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ബി.ജെ.പി കൗണ്‍സിലര്‍ സന്തോഷ് ബോബനും ഐക്യദാര്‍ഢ്യവുമായി എത്തി.
എസ്.ഐ ക്ലീറ്റസിെൻറ നേതൃത്വത്തിലെത്തിയ പൊലീസും നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍, സ്ഥിരം സമിതി ചെയര്മാന് കുരിയന്‍ ജോസഫ്, കൗണ്‍സിലര്‍ എം.ആര്. ഷാജു, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സി.സി. ഷിബിന്‍, വത്സല ശശി, മീനാക്ഷി ജോഷി, അല്‍ഫോന്‍സ തോമസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഗോവണി പൊളിച്ച് നീക്കാമെന്ന് അയല്‍വാസി അറിയിച്ചതോടെ നിരാഹാരസമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.