ഇരിങ്ങാലക്കുട: ആധുനിക രീതിയിൽ നവീകരിക്കുന്ന ആനന്ദപുരം-നെല്ലായി റോഡിന് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ഡോ. ആർ. ബിന്ദു അറിയിച്ചു. നേരത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന് പുറമെ നിർമാണത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി 76 ലക്ഷം രൂപക്കുള്ള ഭരണാനുമതി കൂടി ലഭ്യമാക്കിയാണ് ഇപ്പോൾ 10.76 കോടി രൂപക്കുള്ള എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്.
ടെൻഡർ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ആനന്ദപുരം-നെല്ലായി റോഡ് മുരിയാട്, ആളൂർ, വേളൂക്കര പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും നിരവധി ജനങ്ങൾ ദിവസവും ഉപയോഗിക്കുന്ന പ്രധാന പാതയാണ്.
നിർമാണം പൂർത്തിയായാൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ളവർക്ക് ദേശീയ പാതയിലേക്കും ദേശീയ പാതയിൽ നിന്ന് ഇരിങ്ങാലക്കുടയുടെ തെക്കുകിഴക്കൻ മേഖലയിലേക്കെത്തുന്നവർക്കും ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.