ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നു. കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ബ്രാലം കെട്ടുചിറ ഷാപ്പ് പരിസരത്ത് ഒരുസംഘം ആളുകള്‍ തമ്മില്‍ വഴിയില്‍ തര്‍ക്കമുണ്ടായി. ഇതേസമയം, ഇതുവഴി വന്ന കൊടുങ്ങല്ലൂർ എസ്.എന്‍ പുരം പനങ്ങാട് സ്വദേശി ചാണാശേരി വീട്ടില്‍ വിധുന് ലാലിനെ (35) കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറില്‍വെച്ച് ഇയാളെ മർദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കേറ്റ വിധുവിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കലക്ഷൻ തുകയായ ഒന്നരലക്ഷം രൂപയാണ് നഷ്ടമായത്. കാര്‍ അരിപ്പാലത്തിന് സമീപം ചിറകുളത്ത് ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ നാല് ടയറുകളും ആക്രമികള്‍ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട എസ്.ഐമാരായ കെ.എസ്. സുധാകരന്, എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.