ഇരിങ്ങാലക്കുട: കണ്ഠേശ്വരം ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ജനുവരി 28ന് കണ്ഠേശ്വരം ക്ഷേത്രത്തിൽ കയറി കവർച്ച നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് സോനു (24), ഇനാമുൽ ഇസ്ലാം (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പകൽ മുഴുവൻ ആക്രി സാധനങ്ങൾ ശേഖരിച്ചു നടക്കുകയാണ് ഇവരുടെ പതിവ്.
ആക്രികൾ ശേഖരിക്കുന്നതിനിടയിൽ ക്ഷേത്രങ്ങളും പള്ളികളും ആൾതാമസമില്ലാത്ത വീടുകളും നോക്കിവെച്ച ശേഷം രാത്രി അവിടങ്ങളിൽ കയറി മോഷണം നടത്തുന്നതാണ് രീതി.
തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിെൻറ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ആർ. രാജേഷിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കണ്ഠേശ്വരം ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തിയതിൽ മോഷണം നടത്തിയവരുടെ ഏകദേശ രൂപരേഖ ലഭിക്കുകയും വിശദ അന്വേഷണത്തിൽ മോഷണം നടത്തിയ ബംഗാളി ആക്രി സംഘത്തെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്.ഐ പി.ജി. അനൂപും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് വിവിധ ഇടങ്ങളിൽ ഇവർ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസിന് അറിയാൻ കഴിഞ്ഞു. ഇവരെ പിടികൂടാൻ സാധിച്ചതിൽനിന്ന് ജില്ലയിലെ വലിയ മോഷണ പരമ്പര തന്നെ ഒഴിവാക്കാൻ സാധിച്ചെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ആർ. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെ പിടികൂടിയ സംഘത്തിൽ അഡീഷനൽ എസ്.ഐ ഡെന്നി, എ.എസ്.ഐ സലിം, സി.പി.ഒമാരായ വൈശാഖ് മംഗലൻ, നിധിൻ, ഫൈസൽ, സുധീഷ്, ഷൗക്കർ എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.