ഇരിങ്ങാലക്കുട: മിമിക്രി കലാകാരനും ബിൽഡറുമായ കരൂപ്പടന്ന സ്വദേശി കബീറിെൻറ മരണത്തിന് പിന്നിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥയും ബിൽഡറായ ഭർത്താവും ചേർന്ന് സൃഷ്ടിച്ച മാനസിക സമ്മർദമാണെന്ന ആരോപണവുമായി കബീറിെൻറ സഹോദരങ്ങൾ.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇരുവരും കബീറിെൻറ കെട്ടിടനിർമാണങ്ങൾക്ക് തടസ്സങ്ങളുണ്ടാക്കുകയായിരുന്നെന്ന് സഹോദരങ്ങളായ സഗീർ അബ്ദുൽ കരീം, അഡ്വ. കെ.എ. അക്ബർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കബീറിെൻറ നിർമാണ പ്രവർത്തനങ്ങൾ തന്നെ എൽപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥയുടെ ഭർത്താവ് കബീറിനെ സമീപിച്ചിരുന്നത്.
കരാർ നൽകാത്തതിനെ തുടർന്ന് 26ൽ പരം വിവരാവകാശ അപേക്ഷകൾ നൽകിയും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിടങ്ങളുടെ നമ്പറിങ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് വൈകിപ്പിച്ചും കബീറിനെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള സമ്മർദമാണ് കബീറിെൻറ മരണകാരണമെന്ന് ഇരുവരും ആരോപിച്ചു.
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.
ഇരിങ്ങാലക്കുട: കബീറിെൻറ മരണവുമായി ബന്ധപ്പെട്ട് സഹോദരന്മാർ വാർത്തസമ്മേളനത്തിൽ പരാമർശിച്ച വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അസി. എൻജിനീയർ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചു. തെൻറ ഔദ്യോഗിക ചുമതലകൾ സത്യസന്ധമായാണ് നിർവഹിക്കുന്നതെന്നും തന്നെക്കുറിച്ച് അന്വേഷിച്ചാൽ അത് മനസ്സിലാവുമെന്നും അവർ വ്യക്തമാക്കി. മറ്റു കാര്യങ്ങൾ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.