കുന്നംകുളം: വർഷങ്ങളായി കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വയോധികനെ കൗൺസിലറും പൊതുപ്രവർത്തകരും ഇടപെട്ട് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ചിറളയം സ്വദേശി കുഴപ്പിള്ളി കെ.എൽ. ജോസിനെയാണ് (65) പീച്ചിയിലെ അഗതിമന്ദിരത്തിലേക്ക് മാറ്റിയത്. കുന്നംകുളത്തെ വിവിധ ബൈൻഡിങ്ങുകളിൽ ജോലി ചെയ്ത് വരുകയായിരുന്നു ജോസ്. വർഷങ്ങൾക്കുമുമ്പ് തെക്കേ അങ്ങാടിയിലെ ബുക്ക് ബൈൻഡിങ് ഉടമ ജോർജ് സ്ഥാപനത്തിെൻറ വരാന്തയിൽ കിടക്കാൻ അനുമതിനൽകിയതോടെ അന്തിയുറക്കം ആ വരാന്തയിലായി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബൈൻഡിങ്ങുകൾ അടച്ചുപൂട്ടിയതോടെ ജോസിെൻറ ജീവിതവും ദുരിതത്തിലായി. മഴ ശക്തമായതോടെ കടവരാന്ത സുരക്ഷിതമല്ലാതായി. തുടർന്ന് തനിക്കൊരു സുരക്ഷിത പാർപ്പിടം ഒരുക്കിനൽകാൻ വാർഡ് കൗൺസിലർ മിനി മോൻസിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പീച്ചി ചെന്നായ്പാറയിൽ പ്രവർത്തിക്കുന്ന സ്നേഹാശ്രയം അധികൃതരുമായി ബന്ധപ്പെട്ട് അവിടേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഇതിെൻറ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കോവിഡ് ആൻറിജെൻ പരിശോധന നടത്തുകയും ഫലം നെഗറ്റിവ് ആയതോടെ ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. സുമേഷ്, എം.കെ. ജാൻസി, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസ്സൻ എന്നിവർ സ്ഥലത്തെത്തി വേണ്ടകാര്യങ്ങൾ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.