വാഹനാപകട മരണം 93.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തൃ​ശൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് 93,50,407 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്. വ​ര​ന്ത​ര​പ്പി​ള്ളി ചു​ള്ളി​വീ​ട്ടി​ൽ പോ​ളി​ന്റെ മ​ക​ൾ ഡാ​നി​യ സി. ​പോ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് തൃ​ശൂ​ർ എം.​എ.​സി.​ടി ജ​ഡ്ജി ടി.​കെ. മി​നി​മോ​ളു​ടെ ഉ​ത്ത​ര​വ്. 2015 ജൂ​ൺ 15നാ​ണ് അ​പ​ക​ടം. എം.​ബി.​ബി.​എ​സ് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി വ​രു​ന്ന വ​ഴി പോ​ണ്ടി​ച്ചേ​രി​യി​ൽ കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. കാ​റി​ൽ അ​ഞ്ചി​ലേ​റെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് അ​പ​ക​ട കാ​ര​​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നു​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ വാ​ദം ത​ള്ളി​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ്. ഡാ​നി​യ സി. ​പോ​ൾ തൃ​ശൂ​ർ എ​ലൈ​റ്റ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്. ഹ​ര​ജി​ക്കാ​ർ​ക്ക് വേ​ണ്ടി അ​ഡ്വ. പി.​കെ. ജോ​ൺ, അ​ഡ്വ. ​ലോ​യ്ഡ് ജോ​ൺ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Judgment to pay 93.5 lakh compensation for car accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.