തൃശൂർ: ലീഡർ കെ. കരുണാകരെൻറ ചരമദിനം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. വിവിധ ബ്ലോക്ക്-മണ്ഡലം-ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങുകളും നടന്നു. ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ലീഡർ അന്ത്യവിശ്രമംകൊള്ളുന്ന പൂങ്കുന്നത്തെ മുരളി മന്ദിരത്തിൽ പ്രത്യേക പ്രാർഥനയും പുഷ്പാർച്ചനയും നടത്തി.
ഡി.സി.സി ഓഫിസിൽ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ജോസ് വള്ളൂർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.പി. വിൻസന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, എ. പ്രസാദ്, സി.എസ്. ശ്രീനിവാസൻ, എൻ.എസ്. വർഗീസ്, കെ.കെ. ബാബു, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, സജീവൻ കുര്യച്ചിറ, ടി.കെ. ശിവശങ്കരൻ, ബൈജു വർഗീസ്, പി. ശിവശങ്കരൻ, സതീഷ് വിമലൻ, എം.എസ്. ശിവരാമകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻഖാൻ, സജിപോൾ മാടശ്ശേരി, സി.ഡി. ആന്റോസ്, ജെയ്ജു സെബാസ്റ്റ്യൻ, കെ. ഗിരീഷ്കുമാർ, കെ. രാമനാഥൻ, വിനീഷ് തയ്യിൽ, ലീല വർഗീസ്, ലാലി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഓഫിസ് അങ്കണത്തിലെ ലീഡറുടെ അർധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഇ. ഉണ്ണികൃഷ്ണൻ, ജോൺസൻ ആവോക്കാരൻ, കെ. ജയകുമാർ, വി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.