ഇരിങ്ങാലക്കുട (തൃശൂർ): കാണാതായെന്ന് അഭ്യൂഹമുയർന്ന, കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സി.പി.എമ്മിന് പരാതി നൽകിയ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ് (37) വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.
ശനിയാഴ്ച രാവിലെ ഏഴരയോടെ കാറുമായി പോയ സുജേഷ് തിരിച്ചെത്തിയില്ലെന്നും രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരൻ സുരേഷ് ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പുലർച്ചെ തിരിച്ചെത്തിയത്. പറശ്ശിനിക്കടവിലേക്ക് യാത്ര പോയതാെണന്നാണ് സുജേഷിന്‍റെ വിശദീകരണം. കേസെടുത്ത സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കും.
പാർട്ടിക്ക് പരാതി നൽകുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെയ്തതിെൻറ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സുജേഷ് പുറത്താക്കപ്പെട്ടിരുന്നു. തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന സുജേഷ് ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സി.പി.എം പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കുകയായിരുന്നു.
സി.പി.എം മാടായിക്കോണം സ്കൂൾ ബ്രാഞ്ചിലാണ് സുജേഷ് പ്രവർത്തിച്ചിരുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുജേഷ് മൂന്ന് തവണ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.