മാള: കുഴൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവായില്ല. പെരിങ്ങല്‍ക്കുത്ത് ഡാമിൽ നിന്നുള്ള വെള്ളം ചാലക്കുടി പുഴയിൽ ഉയരുന്നതാണ് കാരണം. കൊച്ചുകടവ്, കുണ്ടൂർ, ചെത്തിക്കോട്, മുത്തുകുളങ്ങര, വയലാര്‍, തിരുത്ത, പള്ളിബസാര്‍, മേലാംതുരുത്ത്, പുലയന്‍തുരുത്ത് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് വീണ്ടും ഉയർന്നു. കൊച്ചുകടവ് പാലത്തിങ്കല്‍ കുഞ്ഞുമോന്റെ വീട് വെള്ളക്കെട്ട് ഭീഷണിയിലാണ്.
ഇരുമ്പുങ്ങല്ത്തറ പട്ടികജാതി കോളനി, വട്ടത്തിരുത്തി, ചേലക്കത്തറ, തോപ്പുതറ തുടങ്ങി താഴ്ന്ന സ്ഥലങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശം വെള്ളക്കെട്ടിലാണ്. 2018ലെ പ്രളയത്തിൽ മുങ്ങിയ പ്രദേശങ്ങളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.