പുതുതായി ആരംഭിച്ച ഗുരുവായൂർ-ബംഗളൂരു സ്വിഫ്റ്റ് ഡീലക്സ്

കെ.എസ്​.ആർ.ടി.സി ഗുരുവായൂര്‍-ബംഗളൂരു സര്‍വിസ് പുനരാരംഭിച്ചു

നിലമ്പൂർ: നിലമ്പൂര്‍ ഭാഗത്തുനിന്ന് ബംഗളൂരുവിലേക്കുള്ള രാത്രി സര്‍വിസുകളിലൊന്നായ ഗുരുവായൂര്‍-ബംഗളൂരു സര്‍വിസ് സ്വിഫ്റ്റ് ഡീലക്സ് ആയി പുനരാരംഭിച്ചു. ഇതോടെ ബംഗളൂരുവിലേക്ക് നിലമ്പൂര്‍ വഴി നാല്​ സര്‍വിസുകളായി. പാലാ-ബംഗളൂരു, നിലമ്പൂര്‍-ബംഗളൂരു, ഗുരുവായൂര്‍-ബംഗളൂരു, കോട്ടയം-ബംഗളൂരു (എ.സി ഗരുഡ) എന്നിവയാണിവ. ബംഗളൂരുവിൽനിന്ന് നിലമ്പൂർ വഴി അഞ്ച്​ സർവിസുകളുണ്ട്. രാവിലെ 11ന് നിലമ്പൂരിൽനിന്ന്​ പുറപ്പെട്ട് രാത്രി 11.45ന് ബംഗളൂരുവിൽനിന്ന്​ മടങ്ങുന്നതാണ് പുതുതായി ആരംഭിച്ച സ്വിഫ്റ്റ് ഡീലക്സ് സർവിസ്​. നിലമ്പൂർ ഡിപ്പോയിയിൽനിന്ന്​ പ്രവൃത്തി ദിവസങ്ങളിൽ റിസര്‍വേഷന്‍ സൗകര‍്യമുണ്ട്.

Tags:    
News Summary - KSRTC has resumed Guruvayur-Bangalore service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.