പാ​റേ​മ്പാ​ട​ത്ത് ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെള്ളം

പാഴാകുന്നു

പാറേമ്പാടത്ത് പൈപ്പ് പൊട്ടി വീട്ടിലേക്ക് വെള്ളം കയറി

കുന്നംകുളം: കുന്നംകുളം-പട്ടാമ്പി റോഡിലെ പാറേമ്പാടത്ത് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി. വന്‍ ശക്തിയില്‍ പ്രവഹിച്ച വെള്ളം സമീപത്തെ വീട്ടിലേക്ക് ഇരച്ചുകയറി. കാഞ്ഞിരത്തിങ്കൽ വീട്ടിൽ മോളി ജോബിന്റെ വീട്ടിലേക്കാണ് വെള്ളം കയറിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഗുരുവായൂർ നഗരസഭയിലേക്കുള്ള തൃത്താല ശുദ്ധജല വിതരണ പൈപ്പാണ് കലുങ്ക് നിർമാണം നടക്കുന്നയിടത്ത് പൊട്ടിയത്. വന്‍ ശക്തിയില്‍ ഉയർന്ന് വെള്ളം പ്രവഹിച്ചു.

ദിവസങ്ങൾക്കുമുമ്പ് പൈപ്പില്‍നിന്ന് ചോര്‍ച്ച ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ റോഡ് നിർമാണ തൊഴിലാളികള്‍ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. പൈപ്പ് പൊട്ടിയയിടത്ത് ചാക്കുകള്‍ വെച്ചാണ് തൊഴിലാളികള്‍ വെള്ളം തടഞ്ഞത്. വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങള്‍ നശിച്ചു. സംഭവത്തില്‍ നിർമാണ കമ്പനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ പറഞ്ഞു.

Tags:    
News Summary - A pipe brokened on the wall and water entered the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.