കുന്നംകുളം: കാട്ടകാമ്പാൽ ചിറക്കലിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലുമായി നടന്ന ആക്രമണത്തിൽ നാലുപേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. രണ്ടിടത്ത് നടന്ന ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.
ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ആനപ്പറമ്പ് വടക്കേതലക്കല്‍ വീട്ടില്‍ ലെനിന് (32), ചിറക്കല്‍ മുത്തിപാലത്തിങ്കൽ വീട്ടില്‍ ഷെബീര്‍ (38) എന്നിവർക്കായിരുന്നു പരിക്കേറ്റത്. ലെനിന്റെ പരാതിയില്‍ നിധിന് (പക്രു), ഫാസില്‍ (ചാച്ചി), ഷെബീര്‍ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച ചിറക്കല്‍ സെന്ററില്‍ യുവാവിനെ നിധിനും ഫാസിലും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കിയത് ലെനിനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തിങ്കളാഴ്ച രാത്രി ഷെബീര്‍, നിധിന്, ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തന്നെ അക്രമിച്ചതെന്ന് ലെനിന് പൊലീസിന് മൊഴി നൽകി. തലക്ക് പരിക്കേറ്റ ലെനിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ലെനിനെതിരെ ഷെബീറും പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ചികിത്സയിലുളള സുഹൃത്തിനെ കാണാനെത്തിയ കാട്ടകാമ്പാല്‍ കാഞ്ഞിരമുക്ക് സ്വദേശി മാട്ടത്തില്‍ വീട്ടില്‍ ബിജുവിന് (49) കുത്തേറ്റിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ലെനിനെ ആക്രമിച്ച കേസിലെ പ്രതികളായ നിധിനും ഫാസിലും ചേര്‍ന്നാണ് ആളുമാറി ബിജുവിനെ ആക്രമിച്ചതെന്നും പറയുന്നു. ഈ കേസിലും ഇരുവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാവിനെ അക്രമിച്ചത് പ്രദേശത്തെ ലഹരിമാഫിയയാണെണ് ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.