കുന്നംകുളം: സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കര്‍മ പദ്ധതി ജില്ലമിഷന്റെ ആദരത്തിന് കുന്നംകുളം നഗരസഭ അർഹത നേടി. മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് അംഗീകാരം. ഇതിനായി നഗരസഭയിലെ അഞ്ചാം വാര്‍ഡിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി അഞ്ച് തവണയും 100 ശതമാനം യൂസര്‍ഫീ കലക്ഷന്‍ നടത്തിയ നഗരസഭയിലെ ഏക വാര്‍ഡാണ് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. സുരേഷ് പ്രതിനിധാനം ചെയ്യുന്ന വാര്‍ഡ്.
ഇത് പരിഗണിച്ചാണ് ആദരം നല്‍കുന്നതെന്ന് നവകേരളം ജില്ല കോ ഓഡിനേറ്റര്‍ സി. ദിദിക അറിയിച്ചു. ശനിയാഴ്ച 10.30 ന് കലക്ടറേറ്റ് അനെക്സ് ഹാളില്‍ നടക്കുന്ന ആദര ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജനില്‍നിന്ന് നഗരസഭ ചെയര്പേഴ്സൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങും.
യൂസര്‍ ഫീ കലക്ഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്ന് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിരുന്നു. വാര്‍ഡിന്റെ ചുമതലയുള്ള ജെ.എച്ച്.ഐ എം.എസ്. ഷീബ, ഐ.ആര്.ടി.സി പ്രതിനിധി ആര്‍ഷ, ഹരിത കര്‍മസേനാംഗം പ്രീത ദാസന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.