കുന്നംകുളം: മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയായ കലശമല ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ കൂടുതൽ തുക അനുവദിക്കാൻ സാധ്യത. രണ്ടാം ഘട്ട പ്രവർത്തനം പൂർത്തീകരണത്തിന് നൽകിയ 10 കോടിയുടെ പുതുക്കിയ ഭരണാനുമതി നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് എ.സി മൊയ്തീൻ എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മന്ത്രി മറുപടി നൽകിയിട്ടുണ്ട്.
ഈ വിനോദ സഞ്ചാര വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ 10 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറലിനെ ജില്ല കലക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പദ്ധതിക്കുള്ള കണ്ടിജന്‍സി ചാര്‍ജായി 50 ലക്ഷം സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ) ജനറലിന് കൈമാറുകയും അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
വികസനത്തിനായി വിവിധ സർവേ നമ്പറുകളിലുള്‍പ്പെട്ട 4.8351 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 11.74 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമേ കണ്ടിജന്‍സി ചാര്‍ജായി 50 ലക്ഷം രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ കലശമല വിനോദ സഞ്ചാര പദ്ധതി വികസനത്തിന് 12.24 കോടി വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ ലഭ്യമായ10 കോടിയുടെ ഭരണാനുമതിയിൽ നിന്ന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ വിനോദസഞ്ചാര വകുപ്പ് ആംരഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.