കുന്നംകുളം (തൃശൂർ): നഗരസഭയിൽ സി.പി.എം വോട്ടോടെ സ്ഥിരം സമിതിയിൽ അംഗങ്ങളായ നാല് കോൺഗ്രസ് കൗൺസിലർമാർ സ്ഥിരം സമിതി അംഗത്വം രാജിവെച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി മിഷ സെബാസ്റ്റ്യൻ െതരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ചെയർപേഴ്സൻ ഉൾപ്പെടെ കമ്മിറ്റിയിലെ കോൺഗ്രസ് അംഗങ്ങളായ ബിജു സി. ബേബി, ലീല ഉണ്ണികൃഷ്ണൻ, മിനി മോൺസി എന്നിവർ രാജിവെച്ചത്.
ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു രാജി. സി.പി.എമ്മിെൻറ വോട്ടോടെയാണ് കോൺഗ്രസ് അംഗങ്ങൾ ഈ കമ്മിറ്റിയിലേക്ക് െതരഞ്ഞെടുക്കപ്പെട്ടിരുന്നത്. കമ്മിറ്റിയിലെ അംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് നാല് പേരിൽനിന്നും കത്ത് എഴുതി വാങ്ങിയിരുന്നു. സ്ഥിരംസമിതി അംഗങ്ങളുടെ െതരഞ്ഞെടുപ്പിന് സി.പി.എമ്മിെൻറ ചില നേതാക്കൾ കോൺഗ്രസ് കൗൺസിലർമാരുമായി ധാരണ ഉണ്ടാക്കിയിരുന്നുവേത്ര.
ബി.ജെ.പി, ആർ.എം.പി അംഗങ്ങളെ മാറ്റിനിർത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു സി.പി.എം നടത്തിയ രഹസ്യധാരണ. രണ്ട് കമ്മിറ്റികൾ കോൺഗ്രസിന് നൽകാനായിരുന്നു ധാരണ. എന്നാൽ, അധ്യക്ഷ സ്ഥാനത്ത് ചില കോൺഗ്രസ് അംഗങ്ങൾ വരുന്നതിൽ സി.പി.എം നേതാക്കളിൽ അമർഷം ഉയർന്നിരുന്നു. ഇതാണ് ഒടുവിൽ ഒരു കമ്മിറ്റിയിൽ ഒതുങ്ങിയത്. കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച സ്ഥിരംസമിതി ബി.ജെ.പി പിടിച്ചെടുക്കാനും നീക്കമുണ്ട്.
ഇതിെൻറ ഭാഗമായി രണ്ട് കമ്മിറ്റികളിൽനിന്നായി രണ്ട് ബി.ജെ.പി അംഗങ്ങൾ കൂടി തിങ്കളാഴ്ച രാജിവെച്ചു. സിഗ്മ രജീഷ് (ധനകാര്യം), രേഷ്മ സുനിൽ (വിദ്യാഭ്യാസം) എന്നിവരാണ് രാജിവെച്ചത്. ഭൂരിപക്ഷമുള്ള കമ്മിറ്റികളിൽനിന്ന് അംഗങ്ങളെ രാജിവെപ്പിച്ച് സി.പി.എം ക്ഷേമകാര്യ സ്ഥിരം സമിതിയും കൂടി പിടിച്ചെടുക്കാനും ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.