സു​ധീ​ർ

പ്രകൃതി വിരുദ്ധ പീഡനം: 27 വർഷം കഠിന തടവും കാൽ ലക്ഷം പിഴയും

കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പോർക്കുളം വേലൂർ വീട്ടിൽ സുധീറിനെയാണ് (50) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2017 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം.

പോർക്കുളം സർവിസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കാൻ അഡ്വ. അമൃതയും ഹാജരായി. 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു.

കുന്നംകുളം സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന യു.കെ. ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്ത് ആദ്യ കുറ്റപത്രം സമർപ്പിച്ചു. തുടരന്വേഷണം നടത്തി കുന്നംകുളം ഇൻസ്‌പെക്ടറായിരുന്ന ജി. ഗോപകുമാറും പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനെ സഹായിക്കാൻ കുന്നംകുളം സ്റ്റേഷനിലെ സീനിയർ സി.പി.ഒ ബിജുവും സി.പി.ഒ പി.കെ. സുജിത്തും പ്രവർത്തിച്ചു.

Tags:    
News Summary - perversion- 27 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.