മ​നോ​ജ്

പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കുന്നംകുളം: ബന്ധുവീട്ടിൽ വിരുന്നുവന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ അഞ്ചുവർഷം കഠിന തടവിനും 8,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു.

ഏനാമാവ് കരുവന്തല പെരിങ്ങ വീട്ടിൽ മനോജിനെയാണ് (46) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി റീന എം. ദാസ് ശിക്ഷിച്ചത്. 2018 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായാണ് കേസ്.

വിവരമറിഞ്ഞ് മാതാപിതാക്കൾ പാവറട്ടി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും സഹായിയായി അഡ്വ അമൃതയും ഹാജരായി.

12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. പാവറട്ടി സബ് ഇൻസ്പെക്ടറായിരുന്ന തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ സഹായിയായി പാവറട്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജനും പ്രവർത്തിച്ചു.

Tags:    
News Summary - perversion-Five years rigorous imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.